ബി.ജെ.പിക്കാര്‍ തന്നെ കാലുവാരി, ജയിക്കില്ലെന്നറിഞ്ഞിട്ടും ഇലക്ഷന് നില്‍ക്കാന്‍ കാരണം ഇതാണ്; ഭീമന്‍ രഘു

0

2016ല്‍ നടന്ന പത്തനാപുരം ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ ശ്രദ്ധ നേടിയത് സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് കൂടിയായിരുന്നു. നടന്മാരായ ഗണേഷ് കുമാറും ജഗദീഷും ഭീമന്‍ രഘുവുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിട്ടാണ് നടന്‍ ഭീമന്‍ രഘു മത്സരിച്ചത്. ഇലക്ഷന് നിന്നാല്‍ ജയിക്കില്ല എന്ന് അറിയാമായിരുന്നിട്ടും നില്‍ക്കാന്‍ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഭീമന്‍
രഘുവിപ്പോള്‍.കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് ‘ബി.ജെ.പിയിലെ ഒരു പ്രമുഖ നേതാവാണ് തന്നോട് പത്തനാപുരത്ത് മത്സരിച്ചൂടെ എന്ന് ചോദിച്ചത്. നിന്നാല്‍ ജയിക്കില്ലല്ലോ പിന്നെ എന്തിനാണ് നില്‍ക്കുന്നതെന്ന് ഞാന്‍ തന്നെ അങ്ങോട്ട് ചോദിച്ചു. വെറുതെ ഒന്ന് നില്‍ക്കു. രാഷ്ട്രിയത്തെ പറ്റി പഠിക്കാമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ തന്നെ വിളിക്കുകയും മത്സരിക്കാന്‍ അവശ്യപ്പെടുകയുമായിരുന്നു. അങ്ങനെയാണ് പത്തനാപുരത്ത് മത്സരിക്കുന്നത്.

അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ കുടുതല്‍ മനസിലായി. അവിടെയുള്ള ബി.ജെ.പിക്കാരില്‍ പലര്‍ക്കും ഗണേഷ് കുമറുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും ഗണേഷ് അവരെ വര്‍ഷങ്ങളായി സഹായിക്കുന്നുണ്ടെന്നുമൊക്കെ മനസിലായി. അന്നേ ഗണേഷിനോട് ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ വെറുതെ വന്നതാണ് ജയിക്കനൊന്നും പോകുന്നില്ലായെന്ന്’; ഭീമന്‍ രഘു പറയുന്നു.

ബി.ജെ.പിയില്‍ ഒരാളെ മത്രമാണ് ഇഷ്ടമെന്നും അത് നരേന്ദ്രമോദിയാണെന്നും ഭീമന്‍ രഘു കൂട്ടിചേര്‍ക്കുന്നുണ്ട്. ഇന്ത്യയെ വികസിപ്പിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ എല്ലാം ഇഷ്ടമാണെന്നാണ് ഭീമന്‍ രഘുവിന്റെ അഭിപ്രായം.ഇനി മത്സരിക്കാന്‍ വിളിച്ചാല്‍ പോകില്ലെന്നും, ഒരു തവണ മത്സരിക്കാന്‍ പോയത് കൊണ്ട് സിനിമകളിലേക്ക് ആളുകള്‍ വിളിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Leave A Reply

Your email address will not be published.