പ്ലസ് ടു ഫലം ; ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

0

തിരുവനന്തപുരം : സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം ജൂൺ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കും. 4.32 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്.

മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. നേരത്തെ നാളെ ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക. 

 

www.keralaresults.nic.in 

www.dhsekerala.gov.in

 

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.