കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴി. എൻഫോഴ്സ്മെൻറ് ഡൽഹി വിഭാഗം നേരിട്ട് പരിശോധിക്കും. ഇത് പരിശോധിച്ച ശേഷം വിശദമായി തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോടതിക്ക് സ്വപ്ന സുരേഷ് 164 A പ്രകാരമാണ് മൊഴി നൽകിയിരിക്കുന്നത്. 27 പേജാണ് ഇ മൊഴി പകർപ്പിനുള്ളത്. അതേസമയം ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കള്ളപ്പണക്കേസിൽ നേരത്തെ ചോദ്യം ചെയ്തപ്പോൾ പറയാത്ത പലതും പുതിയ മൊഴിപ്പകർപ്പിൽ ഉണ്ടെന്നാണ് ഇഡി കരുതുന്നത്. അത് കൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവമായാണ് ഇഡി കാണുന്നതും.
കൂടുതൽ തെളിവുകൾ ഒരു പക്ഷെ സ്വപ്ന ഹാജരാക്കിയേക്കാം എന്നാണ് ഇഡിയുടെ മറ്റൊരു ചിന്ത. അങ്ങനെ വന്നാൽ കേസ് കൂടുതൽ ശക്തമാകും. ഇതും കണക്കിലെടുത്തായിരിക്കും ചോദ്യം ചെയ്യൽ.കോടതിക്ക് കൊടുത്ത രഹസ്യ മൊഴി കൂടാതെ കസ്റ്റംസിനും സ്വപ്ന രണ്ട് മൊഴി നൽകിയിട്ടുണ്ട്. ഇതും വിശദമായി പരിശോധനക്ക് വിധേയമാക്കിയേക്കും.