തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

0

തിരുവനന്തപുരം: കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരേയും മരിച്ച നിലയിൽ സുമിയുടെ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് കണ്ടെത്തിയത്.

ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ്.

സംഭവം നടന്നത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. മ്രിദ്ധ നിലയിൽ കണ്ടെത്തിയ ഉണ്ണിയും സുമിയും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ പിണക്കം ഉണ്ടായിരുന്നു. മാത്രമല്ല ഉണ്ണി തന്നെ മർദ്ദിച്ചതായും സുമി വീട്ടുകാരെ അറിയിച്ചിരുന്നു.

ഇടയ്ക്ക് സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങിയപ്പോൾ  സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ഇതിനെ തുടർന്ന് സുമിയെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു.  ഇതറിഞ്ഞ ഉണ്ണി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇവരെ തമ്മിൽ കാണുന്നത് ഇന്നലെയാണ്. ഇരുവരും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ചിലർ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ  അന്വേഷിക്കുകയും അപ്പോഴാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.

സംഭവസ്ഥലത്ത് എത്തിയ പോലീസ് അവിടെ നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിിയിട്ടുണ്ട്.

Leave A Reply

Your email address will not be published.