കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ

0

ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള സു​ഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. ദിവസവും രാവിലെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് പ്രതിരോധ ശേഷി വർധിക്കുന്നു. ബാക്ടീരിയൽ-ഫം​ഗൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറുവപ്പെട്ട വെള്ളം സഹായിക്കും.

ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും കറുവപ്പട്ട വെള്ളം സഹായിക്കും. അസിഡിറ്റി പ്രശ്നമുള്ളവർക്കും കറുവപ്പട്ട മികച്ച പരിഹാരമാണ്. ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട വെള്ളം വളരെ നല്ലതാണ്. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർധിപ്പിക്കാനും കറുവപ്പട്ട വെള്ളം സഹായിക്കും. വ്യായാമത്തോടൊപ്പം കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൂടി ശീലമാക്കിയാൽ അമിത വണ്ണം, രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സാധിക്കും.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും കറുവപ്പട്ട വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കറുവപ്പട്ടയ്ക്ക് സാധിക്കും. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും കറുവപ്പട്ട നല്ലതാണ്. ഇത് വായിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നു. മോണരോഗങ്ങള്‍ ചെറുക്കുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനും കറുവപ്പട്ട നല്ലതാണ്. വാത പരിഹാരത്തിനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വാതസംബന്ധമായ വേദനകള്‍ കുറയ്ക്കും. ക്യാന്‍സറിനെ ചെറുക്കുന്നതിനും  കറുവപ്പട്ട നല്ലതാണ്. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കറുവപ്പട്ട സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

Leave A Reply

Your email address will not be published.