മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിമത എംഎൽഎമാർ അസമിൽ, 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെ

0

ഗുവാഹത്തി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎൽഎമാർ അസമിലെത്തി. അവശേഷിക്കുന്ന എംഎൽഎമാരെ ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

വിമത ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് എംഎൽഎമാരെ ഉൾപ്പെടെയാണ് ശിവസേന റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോ​ഗം ചേരും.

40 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെയുടെ അവകാശവാദം.

Leave A Reply

Your email address will not be published.