കളി ഇനി ദളപതിക്കൊപ്പം ,സിനിമയിലെ അരങ്ങേറ്റം , ധോണി

0

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം വിവിധ മേഖലകളിലും സംരഭങ്ങളിലും സജീവമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി. ഇതിനിടെ സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ധോണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയുടെ ദളപതി വിജയിയോടൊപ്പമാണ് ധോണിയുടെ ആദ്യ സിനിമയൊരുങ്ങുന്നത്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം വിവിധ മേഖലകളില്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ് ധോണി. കൃഷി, ജിംനേഷ്യം, വ്യാപാരം തുടങ്ങിയ മേഖലകളിലും ധോണി തന്റേതായ പരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു.

ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്ക് കീഴില്‍ നിര്‍മിക്കുന്ന വിജയ് ചിത്രത്തിലായിരിക്കും താന്‍ അഭിനയിക്കുക എന്നാണ് താരം പറഞ്ഞിരിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം ഇപ്പോള്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പ്രാരംഭഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍ നയന്‍താര നായികയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ധോണി തന്നെ ഇത് നിരസിച്ചിരുന്നു.

2016ല്‍ സുശാന്ത് സിങ് രാജ്പുത്തിനെ നായകനാക്കി എം.എസ് ധോണിയുടെ കഥ പറയുന്ന സിനിമയിറങ്ങിയിരുന്നു. നീരജ് പാണ്ഡെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സുഷാന്ത് സിങ് രാജ്പുത്തായിരുന്നു ചിത്രത്തില്‍ ധോണിയെ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.