അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 920പേര്‍ കൊല്ലപ്പെട്ടു

0

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 920പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 600ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. വരും മണിക്കൂറുകളില്‍ മരണസംഖ്യ ഇനിയും ഉയാരാണ് സാധ്യതയെന്ന് താലിബാന്‍ നേതാവ് ഹിസ്ബത്തുള്ള അഖുന്‍സാദ പറഞ്ഞു.

പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മിക്ക ഉള്‍പ്രദേശങ്ങളില്‍ നിന്നും ഹെലിക്കോപ്റ്ററിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

താലിബാന്‍ അധികാരത്തിലെത്തിയതില്‍ പിന്നെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളും ദുരിതങ്ങളും മനുഷ്യാവകാശ ലംഘനങ്ങലും നിലനില്‍ക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കി ഭൂചലനമുണ്ടായത്.

സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ താലിബാന്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.