ആദ്യം ബി.ജെ.പി പറഞ്ഞത് കോൺഗ്രസ്‌ രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്”: അധിർ രഞ്ജൻ ചൗധരി

0

ന്യൂദൽഹി: ബി.ജെ.പിയുടെ ലക്ഷ്യം പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് അധിർ രഞ്ജൻ ചൗധരി. എങ്ങനെയും ഇന്ത്യ മുഴുവൻ കയ്യടക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

“അവർ പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ആദ്യം ബി.ജെ.പി പറഞ്ഞത് കോൺഗ്രസ്‌ രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്,” അധിർ രഞ്ജൻ ചൗധരി പറഞ്ഞു. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ഓപ്പറേഷൻ താമര നടക്കുന്നതിനിടെയാണ് ചൗധരിയുടെ പരാമർശം.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധികൾ രൂക്ഷമായിരുന്നു. ടൂറിസം മന്ത്രി എന്നത് ട്വിറ്ററില് നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

നിലവിലെ സ്ഥിതിഗതികള് തുടരുകയാണെങ്കില് വരും ദിവസങ്ങളില് സര്ക്കാര് മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്. പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്ഡെ എം.എല്.എമാരുമായി ഒളിവില് പോയതോടെ മഹാരാഷ്ട്ര സര്ക്കാര് കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.22 എം.എല്.എമാരോടൊപ്പം ഗുജറാത്തിലെ റിസോര്ട്ടിലാണ് ഷിന്ഡെയെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇവര്ക്ക് പഞ്ചാബില് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു

Leave A Reply

Your email address will not be published.