ദുബായില്‍ എനിക്ക് ഷേഖ് കഴിഞ്ഞാല്‍ പിന്നെ നൈല ഉഷയാണെന്ന് ഷറഫുദ്ദീന്‍, എങ്കില്‍ ഷെയ്ഖിന്റെ പേര് പറയാന്‍ നൈല ഉഷ,

0

ഷറഫുദ്ദീന്‍, അപര്‍ണ ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തി ജീവിതത്തെ പറ്റി പറയുകയാണ് നൈല ഉഷ. എപ്പോഴും ബിസി ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ഒരു ജോലി തന്നെ ചെയ്താല്‍ ബോറടിക്കുമെന്നും നൈല ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷറഫുദ്ദീനും നൈലക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു.

‘ഞാന്‍ താമസിക്കുന്നത് ദുബായിലാണ്. അവിടെ എല്ലാം ഹെല്‍പ്പ് ചെയ്ത് തരാന്‍ ആളുകളില്ലല്ലോ. എല്ലാം നമ്മള്‍ തന്നെ പോയി ചെയ്യണം. അതിനിടക്ക് ഇവിടെ ഷൂട്ട് ഉണ്ടാവും. ഇന്‍സ്റ്റഗ്രാം വന്നതിന് ശേഷമുള്ള ടേമാണല്ലോ ഇന്‍ഫ്‌ളുവന്‍സ്. അങ്ങനെ കുറെ ആക്റ്റിവേഷനും കാര്യങ്ങളുമൊക്കെയുണ്ടാവും. അതാണ് എന്റെ ജീവിതം.

ഒരു ജോലി തന്നെ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ബോറടിച്ച് മുരടിക്കും. ഫുള്‍ ബിസിയായിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. വണ്ടിയോടിക്കുകയാണെങ്കിലും ഇന്ന സ്ഥലത്ത് ഇറങ്ങി എന്തെങ്കിലും സാധനം വാങ്ങുന്ന കാര്യവും ഫോണ്‍ വിളിക്കേണ്ടതുമൊക്കെയായിരിക്കും ഞാന്‍ ആലോചിക്കുന്നത്,’ നൈല ഉഷ പറഞ്ഞു. ഈ സമയം നൈല ഇതുപോലെ ഹെല്‍പ്പ് ചെയ്യുന്ന ഒരാളാണെന്നും അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇതൊക്കെ മേടിക്കുമോ എന്ന് ഞാന്‍ വിളിച്ച് ചോദിച്ചാല്‍ അത് മേടിച്ചോണ്ട് വരുമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

അങ്ങനെയൊരു സ്വഭാവം എനിക്കുണ്ട്. ഇഷ്ടമുള്ളവര്‍ക്കും ഒരുപാട് വില കൊടുക്കുന്ന ആളുകള്‍ക്കും എന്റെ 100 ശതമാനവും നല്‍കുമെന്നും നൈല കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ എനിക്ക് ദുബായില്‍ ഷെയ്ഖ് കഴിഞ്ഞാല്‍ പിന്നെ നൈല ഉഷയാണെന്നാണ് ഷറഫുദ്ദീന്റെ വക കമന്റ് വന്നത്. പിന്നാലെ ഷെയ്ഖിന്റെ പേര് പറയൂ എന്ന് പറഞ്ഞ് നൈല ഷറഫുദ്ദീനെ കുഴപ്പിക്കുന്നതും അഭിമുഖത്തിലുണ്ട്.

 

Leave A Reply

Your email address will not be published.