ഗള്ളി ക്രിക്കറ്റ് ആയിരുന്നെങ്കില്‍ നോണ്‍ സ്‌ട്രൈക്കറെ ഔട്ടാക്കിയേനെ; ഹെന്റി നിക്കോളസിന്റെ വിക്കറ്റിനെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

0

ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റില്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യകരമായി ഔട്ടായ താരമായിരുന്നു ഹെന്റി നിക്കോളസ്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന മിച്ചലിന്റെ ബാറ്റിന് തട്ടിയായിരുന്നു നിക്കോളസ് ഔട്ടായത്.

ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് എറിഞ്ഞ 56ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. സ്ട്രെയ്റ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടാനായിരുന്നു ബാറ്റര്‍ ഹെന്റി നിക്കോളാസിന്റെ ശ്രമം. ആ ശ്രമത്തില്‍ ഷോട്ട് എക്സിക്യൂഷന്‍ വരെ നിക്കോളാസ് വിജയിച്ചിരുന്നു, എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

നിക്കോളാസ് അടിച്ച ഷോട്ട് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡാരില്‍ മിച്ചലിന്റെ ബാറ്റില്‍ കൊള്ളുകയും ഉയര്‍ന്നുപൊങ്ങുകയുമായിരുന്നു. അവസരം മുതലാക്കിയ ഇംഗ്ലീഷ് ഫീല്‍ഡര്‍ അലക്സ് ലീസ് പന്ത് അനായാസം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

പന്തിന്റെ ട്രാജക്ടറിയില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയെങ്കിലും മിച്ചലിന്റെ ബാറ്റായിരുന്നു സഹതാരത്തെ ചതിച്ചത്. എന്താണ് സംഭവിച്ചതെന്ന് ബാറ്റര്‍ക്കും പന്തെറിഞ്ഞ ലീച്ചിനും ആദ്യം പിടികിട്ടിയിരുന്നില്ല.

സംഭവം വ്യക്തമായതോടെ നിക്കോളാസ് തലകുനിച്ച് പവലിയനിലേക്ക് നടത്തം തുടങ്ങുമ്പോള്‍ ലീച്ച് വിക്കറ്റ് സെലിബ്രേഷനും തുടങ്ങിയിരുന്നു.

പ്പോഴിതാ ഈ സംഭവത്തെ ട്രോളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

സംഭവത്തിന്റെ വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് റിപ്ലൈ ആയിട്ടാണ് സച്ചിന്‍ രംഗത്തെത്തിയിത്. ‘ഗള്ളി ക്രിക്കറ്റ് ആയിരുന്നെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ ഔട്ടായേനെ’ എന്നായിരുന്നു സച്ചിന്റെ കുറിപ്പ്.ഗള്ളി ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് സച്ചിന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലായിട്ടുണ്ടാകും. ഗള്ളി ക്രിക്കറ്റിലെന്നും വ്യത്യസ്ത നിയമങ്ങളാണ്, അതുകൊണ്ടാണ് സച്ചിന്‍ അങ്ങനെ ട്വീറ്റ് ചെയ്തത്.

 

Also Read
Leave A Reply

Your email address will not be published.