ഇവി സാങ്കേതികവിദ്യയിൽ എം-ടെക് എടുക്കാമോ ? ടാറ്റ നൽകും ജോലി

0

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ഇവി (ഇലക്ട്രിക് വെഹിക്കിൾ) സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള ജീവനക്കാർക്കായി അമിറ്റി യൂണിവേഴ്‌സിറ്റിയുമായി കൈ കോർക്കുന്നു.ഇലക്ട്രിക് വാഹന വ്യവസായത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എം-ടെക് ബിരുദമാണ് ടാറ്റയും-അമിറ്റി യൂണിവേഴ്സിറ്റിയു ചേർന്ന് നൽകുന്നത്.

അമിറ്റി യൂണിവേഴ്‌സിറ്റിയുടെ ലഖ്‌നൗ കാമ്പസിൽ കോഴ്‌സ് ചെയ്യാവുന്നതാണ്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഖ്‌നൗവിലെ പ്ലാന്റിൽ ജോലി ചെയ്യാൻ ടാറ്റ അവസരം നൽകും.ഇവി ടെക്‌നോളജിയിൽ എം-ടെക് കോഴ്‌സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ധ്യം ടാറ്റ തന്നെ പഠിപ്പിക്കും. ഇത് വഴി മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. രണ്ട് വർഷവും നാല് സെമസ്റ്ററുമുള്ള ഈ കോഴ്‌സ് രണ്ട് ഭാഗങ്ങളായാണ് പഠിപ്പിക്കുക.

അമിറ്റി യൂണിവേഴ്സിറ്റിയുമായുള്ള പദ്ധതി തൊഴിൽ വികസനത്തിന് മാത്രമല്ല,ജീവനക്കാരുടെ നൈപുണ്യ വികസനത്തിനും പുതിയ വഴികൾ തുറക്കുമെന്നും. ഭാവിയിലേക്കുള്ള മനുഷ്യശക്തിയെ തയ്യാറാക്കാനും ഇത് സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഈ പരിപാടിയിൽ ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾക്ക് അമിറ്റി യൂണിവേഴ്സിറ്റി ഉത്തർപ്രദേശ് ലഖ്‌നൗ വൈസ് ചാൻസലർ പ്രൊഫസർ സുനിൽ ധനേശ്വർ പറഞ്ഞു.ടാറ്റയാണ് നിലവിൽ ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ മുന്നിഷ. ഇതിൽ തന്നെ ടാറ്റയുടെ രണ്ട് മോഡലുകളായ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ഇലക്ട്രിക് കാറുകളാണ്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ നെക്‌സോൺ ഇവി മാക്‌സും അവതരിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.