10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ ഉപയോ​ഗിക്കാം; നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് ഇന്ത്യയിൽ

0

നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂടൂത്ത് വി5.2 സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വേഗതയേറിയതും സുസ്ഥിരവുമായ കണക്ഷനുകൾക്കായാണ് ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചിരിക്കുന്നത്. ജൂൺ 25നാണ് ഈ ഇയർഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. കമ്പനി അവകാശപ്പെടുന്നത് പ്രകാരം ഈ ഇയർഫോൺ ഒറ്റ ചാർജിങ്ങിലൂ‌ടെ 35 മണിക്കൂർ വരെ തടസ്സമില്ലാത്ത പ്ലേ ടൈം നൽകുന്നു.

ഇത് കൂടാതെ ഇൻസ്റ്റാചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ പ്ലേ ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഇയർഫോണിൽ മാ​ഗ്നറ്റിക് ഇയർബഡുകളുണ്ട്. വിയർപ്പിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും ഇയർഫോണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. വർക്കൗട്ടുകൾക്കും ജോഗിംഗിനും ഈ ഇയർഫോൺ ഉപയോ​ഗിക്കാം.

ഫ്ലിപ്കാർട്ടിൽ 899 രൂപയ്ക്ക് നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺ ലഭ്യമാണ്. സിയാൻ ബ്ലൂ, നിയോൺ ഗ്രീൻ, ജെറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ഇവ ലഭ്യമാണ്. നോയിസ് നെർവ് പ്രോ ഇയർഫോണുകൾക്ക് 10 മീറ്റർ വരെ വയർലെസ് റേഞ്ച് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഈ ബ്ലൂടൂത്ത് ഇയർഫോണുകൾ കണക്ട് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കോളുകൾക്കായി ഒരു മൈക്രോഫോണിനൊപ്പം ഇൻ-ലൈൻ കൺട്രോളുമുണ്ട്. എൻവയോൺമെന്റൽ സൗണ്ട് റിഡക്ഷൻ (ഇഎസ്ആർ) സാങ്കേതികവിദ്യ വഴി പുറത്ത് നിന്നുള്ള ശബ്ദം ഒഴിവാക്കാനാകുന്നു.

Leave A Reply

Your email address will not be published.