കര്‍ത്തവ്യമോ? എന്തുവാടാ അത്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ചാക്കോ ബോബന്റെ പഴയ വീഡിയോ

0

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടനാണ് കുഞ്ചാക്കോ ബോബന്‍. നിരവധി തമാശകളും പഴയ വീഡിയോകളും ഒക്കെ താരം പലപ്പോഴായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിക്കായി നടത്തിയ ഫ്‌ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയെയും ഒപ്പം ‘എന്തുവാടാ അതെന്ന്’ ചോദിക്കുന്ന നരേനുമാണ് വീഡിയോയിലുള്ളത്.


‘നമ്മുക്ക് ചുറ്റും ക്രയ്‌സിയായ സുഹൃത്തുക്കളുള്ളപ്പോള്‍’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ പോസ്റ്റ് ചെയതതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ വീഡിയോയില്‍ കാണാന്‍ കഴിയും മിക്കവരും വീഡിയോ കണ്ടപ്പോള്‍ അദ്ദേഹത്തെയാണ് ഓര്‍ത്തത് എന്നാണ് നിരവധി കമന്റുകള്‍.

‘ന്നാ താന്‍ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ന്നാ താന്‍ കേസ് കൊട് ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി. തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, കോസ്റ്റിയൂം: മെല്‍വി. ജെ, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, സ്റ്റില്‍സ്: ഷാലു പേയാട്, പരസ്യകല: ഓള്‍ഡ് മങ്ക്സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Leave A Reply

Your email address will not be published.