കഴിഞ്ഞദിവസം ഒരാളുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടം; കാര്‍ മറിഞ്ഞു .

0

കണ്ണൂർ: കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂർ – തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ ഇന്ന് വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന്പുലർച്ചെ രണ്ടുമണിയോടുകൂടി അപകടത്തിൽപെട്ടത്. ആർക്കും സാരമായ പരിക്കില്ല.തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. മത്സ്യവ്യാപാരികളാണ് ഇവർ എന്നാണ് വിവരം. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി. വളരെ അപകട സാധ്യതയുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ ദിവസം ഇതേപ്രദേശത്തായിരുന്നു ബസ് മറിഞ്ഞ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന്‌ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നേൽ ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ടെത്തിയ ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്.അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.