ഫോര്‍ ഇയേഴ്‌സ്; പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍.

0

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. കലാലയ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ഫോര്‍ ഇയേഴ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഭിനേതാക്കളുടെ വിവരം വരും ദിവസങ്ങളില്‍ പുറത്ത് വിടും.മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്. തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത്ശ ങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യ നായകനായ സണ്ണിയാണ് രഞ്ജിത് അവസാനം സംവിധാനം ചെയ്ത സിനിമ. ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസിനെത്തിയ സണ്ണി ഒട്ടേറെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.