ഇംഫാലിൽ സൈനിക ക്യാമ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു; 13 പേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ .

0

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണ് നിരവധിപേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇന്ത്യൻ സൈനികർ    താമസിച്ചിരുന്ന പ്രദേശത്തെ ഒരു ഭാഗം മുഴുവൻ മണ്ണിനടിയിൽ പെടുകയായിരുന്നു.ഇരുപതോളം പേർ അപകടത്തിൽ പെട്ടതായാണ് വിവരം. ഇതിൽ 13 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകതുടരുകയാണെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നു. തീവ്രമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. വൈകാതെ എല്ലാവരേയും രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

Leave A Reply

Your email address will not be published.