ഇനി സൈക്കോയുടെ വരവ്; റൊഷാക്കിന് പാക്ക് അപ്പ്

0

മമ്മൂട്ടി- നിസാം ബഷീര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന റൊഷാക്കിന് പാക്ക് അപ്പ്. ദുബായില്‍ നടന്ന അവസാന ഷെഡ്യൂളിന് ശേഷമാണ് ഇന്നലെ ചിത്രത്തിന് പാക്ക് അപ്പായത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവസാന ഷെഡ്യൂളിനായി ദുബായിലെത്തിയ മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

May be an image of 1 person and text that says "MAMMOOTTY IN RORSCHACH NISAM BASHEER SAMEER ABDUL HANGHOOTTY TRUTH"

റൊഷാക്കിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കിയ സൂചന. ചോരപുരണ്ട തുണി മുഖത്ത് ചുറ്റി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മിക്കുന്നത്. അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

May be an image of 1 person and text that says "RORSCHACH"

നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ്. ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Leave A Reply

Your email address will not be published.