എ.കെ.ജി സെന്റര്‍ ആക്രമണത്തിൽ പങ്കില്ല; ഒരു മാസത്തിനിടെ തർത്തത് 42 കോൺഗ്രസ് ഓഫീസുകൾ: വിഡി സതീശൻ

0

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീതശൻ. അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ലാണ് സിപിഎം പ്രസ്താവനയെന്നും വിഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നിലെന്നും വിഡി സതീശൻ പറ‍ഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസും യു.ഡി.എഫും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍ക്ക് അകത്തേയ്ക്ക് പടക്കമോ ബോംബോ എറിയുന്നത് കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ രീതിയല്ല. ആക്രമണം സംബന്ധിച്ച് നേതൃത്വത്തിന് യാതൊരു വിവരവുമില്ല. പോലീസ് അന്വേഷിക്കട്ടെ. സി.സി ടി.വിയില്‍ തെളിഞ്ഞിരിക്കുന്ന ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ അക്രമി ആരാണെന്ന് പോലീസ് കണ്ടെത്തട്ടേ. വിഡി സതീശൻ പറഞ്ഞു.മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. നിയമസഭ പോലും മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ നേതാക്കളെല്ലാം വയനാട്ടിലേക്ക് പോകുകയാണ്. സര്‍ക്കാരിനെ മൂന്ന് ദിവസമായി പ്രതിരോധത്തില്‍ വരിഞ്ഞ് മുറുക്കി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസോ യു.ഡി.എഫോ ഈ അക്രമത്തിന് മുതിരില്ലെന്ന് കേരളത്തിലെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇത്തരം അക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രീതി കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതിയ വിഷയങ്ങളുടെ പിന്നാലെ പോകുന്നത് ആരാണ്? ഞങ്ങള്‍ ആരും ബോംബാക്രമണം നടത്തി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കില്ല. സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയുള്ള സമര പരിപാടികളാണ് യു.ഡി.എഫ് നടത്തുന്നത്. ആ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറണമെന്ന് ചിന്തിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നില്‍. രാത്രി തന്നെ സി.പി.എം ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കള്‍ ഇങ്ങനെ പറയുന്നത്? സി.സി ടി.വി ദൃശ്യത്തില്‍ പോലും വ്യക്തതയില്ല. നേരത്തെ തയാറാക്കി വച്ച പ്രസ്താവനയാണിത്. ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യു.ഡി.എഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെ.പി.സി.സി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്. നിരന്തരമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു.

അഞ്ച് ഓഫീസുകള്‍ കത്തിക്കുകയും പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല അറുക്കുകയും കെ.പി.സി.സി ഓഫീസ് ആക്രമിക്കുകയും ചെയ്തു. ആദ്യം വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. രണ്ടാമത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇപ്പോള്‍ മൂന്നാമത്തെ റൗണ്ട് ആക്രമണമാണ് സി.പി.എം നടത്തുന്നത്. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് വ്യാപക അക്രമമാണ് സി.പി.എം അഴിച്ചു വിടുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

 

Leave A Reply

Your email address will not be published.