അമർനാഥ് യാത്രക്കാർക്ക് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കനത്ത സുരക്ഷ

0

ഡൽഹി:അമർനാഥ് യാത്രാക്കാർക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റിലജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം അമർനാഥ് തീർത്ഥാടകർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസിനെ ഉൾപ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താൻ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

ജൂൺ 30നാണ് വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥാടന യാത്ര ആരംഭിച്ചത്. കനത്ത സുരക്ഷയുടെ തണലിൽ 2,750 തീർത്ഥാടകരെയാണ് ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാർ എന്നിവരുടെ അകമ്പടിയോടെയാണ് സംഘം തീർത്ഥാടനം ആരംഭിച്ചത്.

Leave A Reply

Your email address will not be published.