ഒന്നര വയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്റ്റിൽ

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിലെ അഗസ്റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.ഇടതു കാലിൽ പരുക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് ഫയൽ ചെയ്തതും കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്തതും. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം നടന്നത്.

മദ്യപാനത്തെ തുടർന്നായിരുന്നു അക്രമമെന്നാണു പോലീസ് പറയുന്നത്. സാധാരണ കുഞ്ഞിനെ അമ്മൂമ്മയുടെ വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ കുഞ്ഞിന്റെ കാര്യം തിരക്കി വീട്ടിലെത്തിയപ്പോഴാണ് കാലിലെ പൊള്ളൽ ശ്രദ്ധയിൽപെട്ടത്. ഇത് ചോദിച്ചപ്പോൾ മൂത്ത കുട്ടി പൊള്ളിച്ചതാണെന്നായിരുന്നു മറുപടി ലഭിച്ചത്.ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് പോലീസ് മൂത്ത കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കുറച്ചു നാൾ മുൻപും കുഞ്ഞിനെ പിതാവ് പൊള്ളലേൽപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിക്ക് മുന്നറിയിപ്പു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.