റോസാ പൂക്കളുമായി നഗ്നനായി വിജയ് ദേവര കൊണ്ട

0

വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ ഒരു ചെണ്ട് റോസപ്പൂക്കള്‍ പിടിച്ച് പൂര്‍ണ നഗ്നനായാണ് വിജയ് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘എന്നില്‍ നിന്നും എല്ലാം എടുത്ത സിനിമ,
പെര്‍ഫോമന്‍സില്‍ മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളിയായ സിനിമ,
ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തരുന്നു, ഉടന്‍ നിങ്ങളിലേക്ക്,’ എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്.Liger First Look: Vijay Deverakonda Looks Intense

ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രം ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ നായിക.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

May be an image of 1 person

പൂരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായി. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ചിത്രം. സമന്തയാണ് ചിത്രത്തില്‍ നായിക.

Leave A Reply

Your email address will not be published.