അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; ക്യാപ്റ്റന്റെ പാർട്ടിയും ബിജെപിയിൽ ലയിക്കും

0

ഡൽഹി:മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്. ലണ്ടനിൽ നിന്ന് അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന അമരീന്ദർ സിംഗ് ബിജെപി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്യാപ്റ്റന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും ബിജെപിയിൽ ലയിക്കും.

ലണ്ടനിൽ തുടരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടുത്തയാഴ്ച ഇന്ത്യയിലെത്തിയാലുടൻ ബിജെപി അംഗത്വം സ്വീകരിക്കും. ക്യാപ്റ്റന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട ക്യാപ്റ്റൻ ബിജെപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോവുകയായിരുന്നു.

അമരീന്ദർ പുറത്തായതിന് പിന്നാലെ അദ്ദേഹത്തോട് അടുപ്പമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മുൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ സുനിൽ ജാഖറും  ക്യാപ്റ്റൻ ക്യാബിനറ്റിലെ നാല് ഉന്നത മന്ത്രിമാരും ഉൾപ്പെടെയായിരുന്നു ബിജെപിയിലെത്തിയത്. ക്യാപ്റ്റന്റെ മാറ്റത്തോടെ പഞ്ചാബിൽ കോൺഗ്രസിന് വലിയ നഷ്ടമായിരുന്നു ഉണ്ടായത്. കോൺഗ്രസിന്റെ കോട്ടയായിരുന്ന പഞ്ചാബ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമാവുകയും ചെയ്തു. ക്യാപ്റ്റന്റെ വരവ് പഞ്ചാബിൽ ബിജെപിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.

Leave A Reply

Your email address will not be published.