കർശന സുരക്ഷയിൽ രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

0

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

ശേഷം മലപ്പുറം ജില്ലയിൽ തന്നെ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിലും പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിൽ പോലീസ് കനത്ത സുരക്ഷ എർപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടയിൽ ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.