ഇങ്ങനെയാണോടോ ഔട്ടാകുന്നത്’; ഇന്ത്യന്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ഷനവുമായി രവി ശാസ്ത്രി

0

ഇന്ത്യ-ഇംഗ്ലണ്ട് മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ സെഷനില്‍ ഇന്ത്യ പതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും, ചേതേശ്വര്‍ പൂജാരയുമാണ് ഓപ്പണിങ് ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ഇല്ലാത്ത സാഹചര്യത്തിലാണ് ഇരുവരും ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇന്ത്യ പ്രതീക്ഷിച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

ആദ്യ ആറ് ഓവര്‍ വരെ മികച്ച രീതിയിലായിരുന്നു ഇന്ത്യ കളിച്ചത്. ശുഭ്മാന്‍ ഗില്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പൂജാര പ്രതിരോധത്തില്‍ ഊന്നുകയായിരുന്നു. എന്നാല്‍ ഏഴാം ഓവറിലെ ആദ്യ രണ്ടാം പന്തില്‍ തന്നെ ഗില്‍ പുറത്താകുകയാിരുന്നു.

 

അനാവശ്യ ഷോട്ട് കളിച്ചായിരുന്നു ഗില്‍ പുറത്തായത്. ഇതിന് പുറമേ ഗില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ചായ രവി ശാസ്ത്രി.

ഗില്‍ വളരെ നിരാശനായിരിക്കുമെന്നും ആ ഷോട്ട് അവന്‍ ഉദ്ദേശിച്ചു കളിച്ചാതയിരിക്കില്ല എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. അതോടൊപ്പം ആ ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

‘അതെ, അവന്‍ വളരെ നിരാശനാകും. അവന്‍ ക്രീസില്‍ സെറ്റ് ആയാല്‍, ടീമില്‍ ഈസിയായി റണ്‍സ് വരും. ഇതിനുമുമ്പ് അവന്‍ കളിച്ച ഷോട്ടിനെല്ലാം ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഓഫ് സ്റ്റമ്പിന് പുറത്ത് ഒപോയ ഒരു സാധരണ ബോളായിരുന്നു അത്.

അവിടെ ശരിക്കും ഷോട്ട് ഒന്നുമില്ല. അല്‍പം കഠിനാധ്വാനം ചെയ്തതിനാല്‍ അദ്ദേഹം ഇതില്‍ നിരാശനാകും. എഡ്ജ്ബാസ്റ്റണ്‍ ബൗണ്ടറി സ്‌കോറിങ് ഗ്രൗണ്ടാണ്, ക്രീസില്‍ നിന്നാല്‍ റണ്‍സ് കിട്ടും. നിങ്ങളുടെ ഷോട്ടുകള്‍ക്ക് ഒരു മൂല്യമുണ്ട്,’ ശാസ്ത്രി പറഞ്ഞു.

ഗില്ലിന് അനായാസം പന്ത് വിടാനാകുമെന്ന് വിശ്വസിച്ച കമന്ററി ബോക്‌സിലുണ്ടായിരുന്ന മൈക്കല്‍ ആതര്‍ട്ടണും നാസര്‍ ഹുസൈനും പുറത്താകലിനെ വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍, യുവതാരം തന്റെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ പന്ത് ലീവ് ചെയ്യുന്നതില്‍ മികച്ചുനിന്നു. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ചേര്‍ന്ന ന്യൂ ബോള്‍ ഓപ്പണിങ് കോംബോ ഓഫ് സ്റ്റമ്പിന് പുറത്ത് സ്ഥിരമായി ബൗള്‍ ചെയ്യുമ്പോള്‍ ഗില്‍ പന്ത് നന്നായി ലീവ് ചെയ്തിരുന്നു.

ആദ്യ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യക്ക് 27 റണ്‍ സോകോര്‍ബോര്‍ഡിലുണ്ടായിരുന്നു. ഇതില്‍ 17 റണ്‍സ് നേടിയത് ഗില്ലായിരുന്നു. നാല് ബൗണ്ടറികളടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. താരം നല്ല ടച്ചില്‍ നില്‍ക്കുകയാണെന്ന് തോന്നിയപ്പോഴായിരുന്നു അനാവശ്യ ഷോട്ട് കളിച്ചു പുറത്തായത്.

ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ഇതിനോടകം നഷ്ടമായിട്ടുണ്ട്. ഗില്ലിന് പുറമെ പൂജാര, വിഹാരി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. റിഷബ് പന്തും, ജഡേജയുമാണ് നിലവില്‍ ക്രീസില്‍.

Leave A Reply

Your email address will not be published.