മൈഗ്രേൻ കുറയ്ക്കാനുള്ള വഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

0

 

ലോകത്തെമ്പാടും വളരെ സാധാരണയായി കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് മൈഗ്രേൻ.  സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ എന്നിവയൊക്കെ മൈഗ്രേന് കാരണമാകാറുണ്ട്. മൈഗ്രൈൻ വിട്ടുമാറാത്ത ഒരുതരം ന്യൂറോളജിക്കൽ ഡിസോർഡറാണ്. മൈഗ്രൈൻ മൂലം തീവ്രത കുറഞ്ഞത് മുതൽ അതിതീവ്ര സ്വഭാവമുള്ള തലവേദന വരെ ഉണ്ടാകാം.

നെറ്റിയിൽ അസഹനീയമായി തുടങ്ങുന്ന വേദനയോടെയാണ് മൈഗ്രൈൻ തുടങ്ങുന്നത് . പിന്നീടത് വളരെ നേരം നീണ്ടു നിൽക്കുകയും മനംപുരട്ടൽ, ഛർദ്ദി എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകുകയും ചെയ്യും. പൂർണമായും മൈഗ്രൈൻ വിട്ടുമാറാനുള്ള സാധ്യത വളരെ കുറവാണ്. ജനസംഖ്യയുടെ 15% ആളുകളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി മൈഗ്രൈൻ അനുഭവിച്ചിട്ടുള്ളവരാണ്.

സാധാരണയായി മൈഗ്രൈൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ

1)  വിശപ്പ്

2) ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ

3) ആർത്തവം

 

4) ആർത്തവവിരാമത്തിനോട് അടുപ്പിച്ചു വരുന്ന സമയം

5) ആദ്യത്തെ ആർത്തവം

6) ആർത്തവവിരാമം

7) ഗർഭവസ്ഥ

8) ജീവിതശൈലി

9) വെയിൽ

10) ചില രൂക്ഷഗന്ധങ്ങള്‍  , ചില ശബ്ദങ്ങൾ

മൈഗ്രേൻ കുറയ്ക്കാനുള്ള വഴികൾ

1) ലാവണ്ടർ ഓയിൽ

ലാവണ്ടർ ഓയിൽ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. 2012ൽ നടത്തിയ ഒരു റിസർച് പ്രകാരം ലാവണ്ടർ ഓയിൽ ഉപയോഗിച്ചാൽ 15 മിനിറ്റ് കൊണ്ട് മൈഗ്രേൻ തലവേദന ശമിപ്പിക്കും.

2)  അക്യൂപ്രഷർ

വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷർ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷർ എന്ന് പറയുന്നത്. അക്യൂപ്രഷർ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൈഗ്രേൻ മൂലം ഉണ്ടാകുന്ന ഛർദിക്കും അക്യൂപ്രഷർ പരിഹാരമാകാറുണ്ട്.

3) പെപ്പർമിന്റ് ഓയിൽ

2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ മൂലം ഉണ്ടാകുന്ന വേദന, ഛർദ്ദി, വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കും.

4) യോഗ

യോഗ ചെയ്യുന്നത് ശരീരത്തിൽ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേൻ വരുന്ന ഇടവേളകൾ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

1) തലവേദന ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കണം

ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇതിൽ ചോക്ലേറ്റ്, റെഡ് വൈൻ, സംസ്കരിച്ച മാംസങ്ങൾ, മധുരപലഹാരങ്ങൾ, ചീസ് എന്നിവയൊക്കെ ഉൾപ്പെടും.  കഫീനും, മദ്യവും പൂർണമായും ഒഴിവാക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാൻ സഹായിക്കും.

2) മൈഗ്രേയ്ൻ ഡയറി സൂക്ഷിക്കുക

നിങ്ങൾക്ക് മൈഗ്രൈൻ ഉണ്ടാകുന്ന സമയവും, അതിന് മുമ്പ് ചെയ്‌ത കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നത് മൈഗ്രേയ്‌നിന്റെ കാരണം അറിയാൻ സഹായിക്കും. ആ കാരണങ്ങൾ ഒഴിവാക്കിയാണ് നിങ്ങൾക്ക് മൈഗ്രേയ്‌നും ഒഴിവാക്കാം. നിങ്ങളുടെ വ്യായാമ മുറകളും രേഖപ്പെടുത്തി വെക്കുന്നത് സ്ഥിരമായ വ്യായാമ മുറ സ്വീകരിക്കാൻ സഹായിക്കും.

3) ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും ഒഴിവാക്കുക

ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും മൈഗ്രേയ്ൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസരങ്ങൾ ഒഴിവാക്കണം. രാത്രിയുള്ള ഡ്രൈവിംഗ്,  ക്ലബ്ബുകളിലോ തിരക്കേറിയ വേദികളിലോ പങ്കെടുക്കുന്നത്, വെയിൽ കൊള്ളുന്നത്  എന്നിവയൊക്കെ മൈഗ്രേയ്ൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകും

4) മാനസിക സമ്മർദ്ദം ഒഴിവാക്കണം

മാനസിക സമ്മർദ്ദം പലപ്പോഴും മൈഗ്രേയ്‌നിന് കാരണമാകാറുണ്ട്. അതിനാൽ തന്നെ മാനസിക സമ്മർദ്ദം കുറിക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാനും സഹായിക്കും. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ മെഡിറ്റേഷൻ, യോഗ  എന്നിവ ചെയ്യുന്നത് ഗുണകരമാണ്.

Leave A Reply

Your email address will not be published.