പി.വി അന്‍വറിനെതിരെ ഇ.ഡി അന്വേഷണം

0

തിരുവനന്തപുരം: ക്വാറി തട്ടിപ്പ് കേസില്‍ എം.എല്‍.എ പി.വി. അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ക്വാറി ഉടമയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനായ സലീം, ക്വാറി അന്‍വറിന് വിറ്റ ഇബ്രാഹിം എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ച് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. 50 ലക്ഷം രൂപ വാങ്ങി പറ്റിച്ചുവെന്ന കേസ് നേരത്തെ പി.വി അന്‍വറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

സിവില്‍ കേസാണെന്ന് പറഞ്ഞ് പൊലീസ് കാര്യമായ നടപടികളെടുക്കാതെ തുടരുകയായിരുന്നു. ഈ കേസിലാണ് നിലവില്‍ ഇ.ഡി നോട്ടീസയച്ചിരിക്കുന്നത്.

നാളെയാണ് ഇവര്‍ ഹാജരാകേണ്ടത്. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തണമെന്നാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.