ടൂറിന് മുമ്പ് ആവേശമാകാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: കോളേജ് ടൂറിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്നതിനിടെ ബസിന് മുകളിലേക്ക് തീ പടര്‍ന്നു. പെരുമണ്‍ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ബുക്ക് ചെയ്ത കൊമ്പന് എന്ന ബസിനാണ് തീ പിടിച്ചത്.
തീ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരന് ബസിന് മുകളില്‍ കയറി തീയണയ്ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
കൊല്ലം പെരുമണ്‍ കോളേജിലായിരുന്നു സംഭവം. ആറ് ദിവസത്തെ വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമാകാന്‍ വേണ്ടിയാണ് ബസ് ജീവനക്കാര്‍ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചത്.
സംഭവത്തില്‍ മോട്ടാര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധമില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ബസ് ജീവനക്കാരാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നും ഇതുമായി കോളേജിനോ വിദ്യാര്‍ത്ഥികള്‍ക്കോ ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.