ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു; സംഭവം നിലമ്പൂരിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍

0

നിലമ്പൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പരിപാട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ചാനലായ ജയ് ഹിന്ദ് ടി.വിയുടെ മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന വാഹനമാണ് മോഷണം പോയത്.

കെ.എല്‍. 10 എ.വി 2916 നമ്പറുള്ള കറുത്ത ആള്‍ട്ടോ 800 കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല കോളേജിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്തായിരുന്നു കാര്‍ മോഷണം പോയത്. കാറിനുള്ളിലുണ്ടായിരുന്ന ക്യാമറക്കും ലൈവ് വ്യൂ ഡിവൈസിനും ലക്ഷങ്ങള്‍ വില വരും.

മിനര്‍വ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നത്.

കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുത്തിരിക്കുന്നതാണ്.കാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെയോ തങ്ങളെയോ വിവരം അറിയിക്കണമെന്ന് ജയ് ഹിന്ദ് ടി.വിയിലെ മാധ്യമപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.ജയ് ഹിന്ദിന്റെ മലപ്പുറം ബ്യൂറോ ചീഫ് അജയകുമാര്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.