മഴക്കാലത്ത് ഫോണിൽ വെള്ളം കയറുമെന്ന് പേടിയുണ്ടോ? ഇതൊക്കെ ശ്രദ്ധിക്കാം

0

ഇത് മഴക്കാലമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ പെട്ടെന്ന് മഴ തുടങ്ങും നിങ്ങൾക്ക്  പലപ്പോഴും മഴയിൽ നനയേണ്ടതായും വരും. ഈ സമയത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഫോണിനെക്കുറിച്ചാണ് വിലകൂടിയ ഫോണുകൾ നനഞ്ഞാൽ വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം. മഴയത്ത് നനയാതെ ഫോൺ സൂക്ഷിക്കണം എന്നണ് ഇനി പരിശോധിക്കുന്നത്.

മഴക്കാലത്ത് ഫോൺ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.അഥവാ മഴയിൽ ഫോൺ അൽപ്പം നനഞ്ഞാൽ തന്നെ ഉടൻ ചില വിദ്യകളുപയോഗിച്ചാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാം.

അബദ്ധത്തിൽ നിങ്ങളുടെ ഫോൺ മഴയിൽ നനഞ്ഞാൽ ആദ്യം ഫോൺ ഓഫ് ചെയ്യുക അല്ലെങ്കിൽ ഫോണിൽ വെള്ളം കയറി ഷോർട്ട് സർക്യൂട്ടിന് സാധ്യതയുണ്ട്. ഇതുമൂലം നിങ്ങളുടെ ഫോൺ പൂർണ്ണമായും കേടായേക്കാം.

സിം കാർഡ്, മെമ്മറി കാർഡ്, ബാറ്ററി എന്നിവയെല്ലാം നീക്കം ചെയ്ത് ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക.ഫോണിന്റെ ബാറ്ററി നീക്കം ചെയ്യാനാകാത്തതാണെങ്കിൽ, ഫോൺ ഓണാക്കി വയ്ക്കരുത്.ഫോൺ നനഞ്ഞാൽ അരിയിൽ സൂക്ഷിക്കുക എന്നൊരു ഓപ്ഷനുണ്ട് .ഫോൺ സ്വിച്ച് ഓഫ് ചെയ്ത് 24 മണിക്കൂറെങ്കിലും അരിയുടെ നടുവിൽ അമർത്തിപ്പിടിക്കുക. എന്നാൽ ഇത് അത്ര സുരക്ഷിതമല്ല.

മഴയിൽ ഫോൺ നനഞ്ഞാലോ അൽപ്പം ഈര്‍പ്പം കയറിയാലോ പോലും ഹെഡ്‌ഫോണും യുഎസ്ബി കേബിളും ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ഫോൺ നശിപ്പിക്കും. മഴയിൽ നിന്ന് കയറിയാൽ ഫോൺ പരിശോധിച്ച് നിർബന്ധമായും ഉണങ്ങിയ തുണി, ടിഷ്യൂ പേപ്പർ എന്നിവ കൊണ്ട് തുടച്ച് വൃത്തിയാക്കുക.

മഴക്കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പോക്കറ്റിൽ പ്ലാസ്റ്റിക് പൗച്ച് സൂക്ഷിക്കുക, മഴ പെയ്യുമ്പോൾ ഫോൺ പൗച്ചിൽ വയ്ക്കുക. കൂടാതെ, മഴയിൽ നേരിട്ട് ഫോൺ ഉപയോഗിക്കുന്നതിന് പകരം ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെയോ ഇയർ പോഡിന്റെയോ സഹായം സ്വീകരിക്കുക.

 

Leave A Reply

Your email address will not be published.