ഡ്ജിമാർക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണം അപകടകരം, ജസ്റ്റിസ് ജെബി പർദിവാല

0

ന്യൂ ദെൽഹി : ജഡ്ജിമാര്‍ക്കെതിരെയും അവര്‍  നടത്തുന്ന വിധിന്യായങ്ങൾക്കെതിരെയുമുള്ള  ആക്രമണങ്ങൾ, നിയമം യഥാർത്ഥത്തിൽ എന്ത് ചിന്തിക്കുന്നു എന്നതിന് പകരം മാധ്യമങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിക്കേണ്ട അപകടകരമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി  ജെബി പർദിവാല.

BJP മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജഡ്ജി  ജെബി പർദിവാല. ഹര്‍ജി പരിഗണിച്ച വേളയില്‍  ജസ്റ്റിസ് സൂര്യകാന്ത് വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.  ജസ്റ്റിസ് സൂര്യകാന്ത്  നടത്തിയ വിമര്‍ശനങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ദാരുണ കൊലപതകമടക്കം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് നൂപുര്‍ മാത്രമാണ് ഉത്തരവാദി എന്നായിരുന്നു ഹര്‍ജി പരിഗണിച്ച വേളയില്‍ സുപ്രീംകോടതി നടത്തിയ വിമശനം. തന്‍റെ  വിവാദ പരാമര്‍ശത്തിലൂടെ രാജ്യം മുഴുവന്‍ കലാപഭൂമിയാക്കി മാറ്റുകയാണ് നൂപുര്‍ ചെയ്തത്. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നൂപുര്‍ മാത്രമാണ് ഉത്തരവാദി എന്നും  ഹര്‍ജി പരിഗണിച്ച ജഡ്ജി സൂര്യ കാന്ത് പറഞ്ഞിരുന്നു.

തന്‍റെ വിവാദ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍  രജിസ്റ്റർ ചെയ്യപ്പെട്ട എഫ്‌ഐആറുകളെല്ലാം അന്വേഷണത്തിനായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ശർമ സുപ്രീം കോടതിയെ സമീപിച്ചത്.  തനിക്ക് നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ശര്‍മ  അവകാശപ്പെട്ടിരുന്നു.  എന്നാല്‍, സുപ്രീംകോടതി നടത്തിയ  കടുത്ത വിമര്‍ശനത്തെതുടര്‍ന്ന് നൂപുര്‍ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായി.
നൂപുര്‍ ശര്‍മയ്ക്കെതിരെ  ജഡ്ജി സൂര്യ കാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ട്  ഡൽഹി നിവാസിയും സാമൂഹിക പ്രവർത്തകനുമായ അജയ് ഗൗതം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി സമര്‍പ്പിച്ചു.  പുരോഹിതന്മാരും സമൂഹവും രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യം പറയുന്നത് ഒരു കുറ്റമല്ല എന്ന് ചൂണ്ടിക്കാട്ടിയ  അദ്ദേഹം, കോടതി  നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും ചൂണ്ടിക്കാട്ടി.  നൂപുര്‍ ശര്‍മയ്ക്ക് നീതിയ്ക്ക് അവസരം നിഷേധിക്കപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.

ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തില്‍ നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.

മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന്  അകലം പാലിച്ച ബിജെപി, എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.