മലപ്പുറം ഗവ. കോളേജില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു പ്രസിഡന്റുമടക്കം ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

0

മലപ്പുറം: മലപ്പുറം ഗവ. കോളേജില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു പ്രസിഡന്റും അടക്കം ഏഴ് പേരാണ് സംഭവത്തില്‍ പിടിയിലായത്. ഒരു ലക്ഷം രൂപ വരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മോഷ്ടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 11 ബാറ്ററികളും രണ്ടു പ്രൊജക്ടറുകളുമാണ് മോഷണം പോയിരുന്നത്. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്.പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലേതാണ്. തിങ്കളാഴ്ചയാണ് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച പൊലീസ് കോളജിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.