പി ടി ഉഷ, ഇളയരാജ രാജ്യസഭയിലേയ്ക്ക്, അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

0

ന്യൂ ദെൽഹി : രാജ്യത്തെ രണ്ടു പ്രമുഖ വ്യക്തികള്‍ രാജ്യസഭയിലേയ്ക്ക്….  തെന്നിന്ത്യയിലെ സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയേയും  ട്രാക്കിൽ രാജ്യത്തിന്‍റെ  അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയേയുമാണ്‌ രാജ്യസഭ അംഗങ്ങളായി  പുതുതായി നാമനിർദ്ദേശം  ചെയ്തിരിയ്ക്കുന്നത്.

പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രിയാണ് അറിയിച്ചത്. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്‍റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്.  എല്ലാ ഭാരതീയര്‍ക്കും പ്രചോദനമാണ് പിടി ഉഷ എന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും.

ഇവരെക്കൂടാതെ,  വീരേന്ദ്ര ഹെഗ്‌ഡെ, വി.വിജയേന്ദ്ര പ്രസാദ് എന്നിവരും  രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Leave A Reply

Your email address will not be published.