വിജയ് ബാബു കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ല, ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി

0

ന്യൂ ഡൽഹി : ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാൽ ജാമ്യത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിജയ് ബാബു കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നും,  കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ  പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ കേസിന്റെ അന്വേഷണത്തിന് തടസമുണ്ടാകാൻ പാടില്ലെന്നും, അപ്പോൾ വേണമെങ്കിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന സർക്കാരും അതിജീവിതയും നൽകിയ ഹർജിയാണ് പരിഗണിച്ചത്.  പരാതി പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമെന്ന് അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ൪ക്കാ൪ പറയുന്നുണ്ട്.

വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയെയും സർക്കാർ നൽകിയ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.  കേസിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡി  കാലാവധി പൂർത്തിയായതിനെ തുടർന്ന് ജൂലൈ 3  ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.  ഇതിന് പിന്നാലെ 70 ദിവസമായി തന്നോടൊപ്പമുള്ള ദൈവത്തിന് നന്ദി അറിയിച്ചാണ്  വിജയ് ബാബു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നതായും ഇനി തൻറെ സിനിമകൾ സംസാരിക്കുമെന്നും  അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും. ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും പ്രക്രിയയിലുടനീളം സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകിയിട്ടുണ്ട്….
കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനും എന്നെ “ജീവനോടെ” നിലനിർത്തുന്നതിനും ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും – നിങ്ങൾ എല്ലാവരും കാരണമാണ് ഞാൻ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും  സ്നേഹത്താൽ വീർപ്പുമുട്ടിച്ചു.അവസാനം സത്യം തന്നെ ജയിക്കും.

പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നതിനാൽ എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല അതിൽ ക്ഷമ ചോദിക്കുന്നു.

അതുവരെ, ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ സംസാരിക്കും .“ തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നുമില്ല  ……”.
ദൈവം അനുഗ്രഹിക്കട്ടെ ഞായറാഴ്ച വൈകീട്ടാണ് വിജയ് ബാബു തൻറെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്ക് വെച്ചത്.

Leave A Reply

Your email address will not be published.