രാജ്യസഭ നോമിനേഷന്‍ പി.ടി ഉഷക്ക് അഭിനന്ദനവുമായി മമ്മൂട്ടി

0

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പി.ടി ഉഷക്ക് അഭിനന്ദിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പി.ടി ഉഷക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. നേരത്തെ മോഹന്‍ലാലും പി.ടി ഉഷക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ‘രാജ്യസഭയിലേക്ക് നോമിനേഷന്‍ ചെയ്യപ്പെട്ട പി.ടി. ഉഷക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള രാജ്യ സഭാ അംഗങ്ങളുടെ ഒഴിവിലേക്കാണ് പി.ടി ഉഷയെ ഉള്‍പ്പടെയുള്ളവരെ നോമിനേറ്റ് ചെയ്തത്.

സവിശേഷയായ പി.ടി. ഉഷജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുന്നു. വളര്‍ന്നുവരുന്ന അത്ലറ്റുകള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാര്‍ഗദര്‍ശനം നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും ഒരുപോലെ പ്രശംസനീയമാണ്,’ എന്നായിരുന്നു പി.ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

പി.ടി ഉഷയെ കൂടാതെ സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഗ്‌ഡേ, വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.