എംജി സർവകലാശാല ഇന്ന് നടത്താനിരുന്നു പരീക്ഷകൾ എല്ലാം മാറ്റിവച്ചു

0

കോട്ടയം : എം ജി യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവച്ചു. ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന പ്രഫെഷണൽ കോളേജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു..

ജില്ലയില്‍ കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച (ജൂലൈ 7) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ഇടുക്കി ജില്ലയില്‍ ഇന്ന് വ്യാപകമായ മഴയാണ് ഉണ്ടായത്. എല്ലാ താലൂക്കുകളിലും ശക്തമായ  മഴ റിപ്പോർട്ട് ചെയ്തു. അതിശക്തമായ കാറ്റില്‍ മരങ്ങൾ വീണും മണ്ണിടിച്ചിൽ മൂലവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍  മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടർ നിരോധിച്ചു.

അടുത്ത 5 ദിവസത്തേയ്ക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പില്‍  പറയുന്നു.

Leave A Reply

Your email address will not be published.