ഭര്‍തൃസഹോദരനടക്കം മറ്റ് പുരുഷന്‍മാരുടെ കൂടെ സെക്‌സ്, ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികള്‍, ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

0

ഉത്തർ പ്രദേശ് : ഭര്‍ത്താവിനെതിരെ  ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി  രംഗത്ത്‌.  ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോയിരുന്നതായും  ഭര്‍തൃസഹോദരനൊപ്പം കിടപ്പറ പങ്കിടാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി.

ഭര്‍തൃസഹോദരന് ബലം പ്രയോഗിച്ച് തന്നെ കാഴ്ചവെച്ചതായും 30 കാരിയായ യുവതി  മുസാഫർനഗറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്-I (എസിജെഎം1) കോടതിക്ക് മുമ്പാകെ നൽകിയ പരാതിയിൽ  പറയുന്നു. കോടതി ഉത്തരവ് പ്രകാരം യുവതിയുടെ ഭര്‍ത്താവായ ബിസിനസുകാരനെയും ഇയാളുടെ സഹാദരനെയും യു പി  പോലീസ് അറസ്റ്റ് ചെയ്തു.  ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഞെട്ടിക്കുന്ന സംഭവം.

ഭർത്താവ് തന്നെ നിർബന്ധിച്ച് ഡൽഹിയില്‍ നടക്കുന്ന ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികളില്‍  കൊണ്ടുപോയിരുന്നതായും  മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്തതായി യുവതി പറഞ്ഞു.  തന്‍റെ ഭർത്താവും മറ്റൊരു  ബിസിനസുകാരനും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി ബലമായാണ് അത്തരം പാർട്ടികളില്‍ പങ്കെടുക്കാന്‍ കൊണ്ടുപോകുകയും ചെയ്തിരുന്നത് എന്ന് യുവതി ചൂണ്ടിക്കാട്ടി. വിസമ്മതിച്ചാല്‍ ഭര്‍ത്താവ് മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നതായും യുവതി പറഞ്ഞു.

2021 ജൂണിലാണ് യുവതി വിവാഹിതയായത്. ഇത് യുവതിയുടെ രണ്ടാം രണ്ടാം വിവാഹമായിരുന്നു. ഏപ്രിൽ 24ന് ഗുരുഗ്രാമിലെ പോലീസ് സ്റ്റേഷനിൽ എത്താൻ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍, വഴിയിൽ ഭർത്താവിന്‍റെ  ഗുണ്ടകൾ തടയുകയും ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍  കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പോലീസിനോട് പറഞ്ഞു.

IPC യുടെ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം), 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരം  ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമെതിരെ പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.