പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

0

സാര്‍പ്പട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പാങ്കുവെച്ചിരിക്കുന്നത്. ദൂഷാര വിജയനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളി താരം കാളിദാസ് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തെന്‍മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. യാഴി ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.

കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ പാ രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ റിലീസ് ചെയ്തത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

Leave A Reply

Your email address will not be published.