പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുന്നു

0

പഞ്ചാബിന് സന്തോഷവാര്‍ത്ത, സംസ്ഥാന മുഖ്യമന്ത്രി ഭഗവന്ത് മാൻ  രണ്ടാമതും മണവാളനാകുന്നു…!! നാളെയാണ്  (ജൂലൈ 7) മുഖ്യമന്തിയുടെ വിവാഹം. വധു ഡോക്ടറാണ്..!

രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് ഭഗവന്ത് മാൻ വിവാഹം കഴിക്കാൻ പോകുന്നത്. വീട്ടിൽ തന്നെ നടത്തുന്ന ചെറിയ ചടങ്ങിൽ മുഖ്യമന്ത്രിയുടെ  വിവാഹം നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്.

ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും  ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ  വിവാഹ ചടങ്ങിൽ പങ്കെടുക്കും.

വിവാഹ മോചനത്തിന് ശേഷം, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭഗവന്ത് മാന്‍റെ അമ്മയും  സഹോദരിയുമാണ് അദ്ദേഹത്തെ വീണ്ടും വിവാഹിതനാകാന്‍ നിര്‍ബന്ധിച്ചത്. അമ്മയാണ് തന്‍റെ മരുമകളായി ഡോക്ടർ ഗുർപ്രീത് കൗറിനെ  തിരഞ്ഞെടുത്തത്.

6 വര്‍ഷം മുന്‍പാണ് ഭഗവന്ത് മാൻ  വിവാഹ മോചനം നേടിയത്. അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ ഇന്ദർപ്രീത് കൗര്‍ രണ്ട് കുട്ടികളോടൊപ്പം യുഎസിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ.  എന്നാല്‍, ഭഗവന്ത് മാന്‍റെ  സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് കുട്ടികളും പങ്കെടുത്തിരുന്നു.

Leave A Reply

Your email address will not be published.