പോക്സോ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

0

തിരുവനന്തപുരം: പോക്സോ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ബി.ജെ.പി കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമന്‍ നായരാണ് അറസ്റ്റിലായത്.

16 വയസുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്. ചൊവ്വാഴ്ച രാത്രിയിലാണ് വിക്രമന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് മാരയമുട്ടം പൊലീസ് കേസെടുത്തത്. അതേസമയം, സജീവ ബി.ജെ.പി പ്രവര്‍ത്തകനായ ഇയാളെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടു എന്ന ആരോപണവുമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.