വിവേക് ഒബ്‌റോയിയുടെ മലയാളം ഡയലോഗ് കേട്ട് അത്ഭുതപ്പെട്ടു

0

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് സിനിമ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ച. പൃഥ്വിയും വിവേക് ഒബ്രോയിയും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്. കടുവയുടെ പ്രൊമോഷന്റെ ഭാഗമായി കൊടുക്കുന്ന അഭിമുഖങ്ങള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് വിവേക് ഒബ്രോയിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംയുക്ത. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.

‘അദ്ദേഹം വളരെ പ്രൊഫഷണലായ ഒരു നടനാണ്. ഹിന്ദിയാണ് അദ്ദേഹത്തിന് അറിയാവുന്നത്. മലയാളം ഒന്നും തന്നെ അറിയില്ല. പക്ഷെ കടുവയിലെ ഒരു സീനില്‍ പോലും അദ്ദേഹം വണ്‍, ടു, ത്രീയോ ലിപ് സിംഗോ ചെയ്തിട്ടില്ല. അദ്ദേഹം അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തി സാധാരണ പോലെ ഡയലോഗ് പറഞ്ഞ് അഭിനയിക്കുകയാണ് ചെയ്തത്.’

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Leave A Reply

Your email address will not be published.