ഇങ്ങനെ ഒന്നു കണ്ടു നോക്കൂ , ഇവരെ നിങ്ങൾ തിരിച്ചറിയില്ല നിങ്ങൾ

0

ബിഗ്‌ സ്ക്രീനില്‍ ബോളിവുഡ്  നടിമാരെ  കാണുമ്പോള്‍ അവരുടെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ വിരളമായിരിക്കും. മേക്ക്അപ്പിന്‍റെയും  വെള്ളി വെളിച്ചത്തിന്‍റെയും ലോകത്ത് അവരുടെ സൗന്ദര്യം പതിന്മടങ്ങായി മാറുന്നു.  എന്നാല്‍, നിങ്ങള്‍ ഈ ബോളിവുഡ് സുന്ദരിമാരെ ചമയങ്ങളില്ലാതെ കണ്ടിട്ടുണ്ടോ?  തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും…

ജൂഹി ചൗള: 1994ല്‍  ‘മിസ് ഇന്ത്യ’ പട്ടം നേടിയ ജൂഹി ചൗള  മൂന്ന് പതിറ്റാണ്ടോളം സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ്.  തന്‍റെ സിനിമാ ജീവിതത്തില്‍ അവര്‍  ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, കന്നഡ, ബംഗാളി ഭാഷാ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  സിനിമാ അഭിനയം കൂടാതെ,  സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.  ജൂഹി ഇതുവരെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂഹിക്ക് ഇപ്പോള്‍  54 വയസായി. മേക്കപ്പില്ലാതെ സുന്ദരിയായ ഈ നടിയുടെ ചിത്രം കണ്ടാൽ നിങ്ങൾ അമ്പരന്നുപോകും….

രവീണ ടണ്ടൻ :   90കളിലെ പ്രശസ്ത നടിയാണ്  രവീണ ടണ്ടന്‍.  നിരവധി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച  താരമാണ് രവീണ ടണ്ടൻ.  അക്ഷയ് കുമാറും  രവീണയും തമ്മിലുള്ള  പ്രണയം ഒരു കാലത്ത്  ബോളിവുഡില്‍  ചര്‍ച്ചാ വിഷയമായിരുന്നു.  രവീണയുടെ ചില ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.  രവീണയുടെ മേക്കപ്പില്ലാത്ത ചിത്രം ഒന്ന് കണ്ട് നോക്കൂ

മാധുരി ദീക്ഷിത്:    ബോളിവുഡ് സിനിമാലോകത്ത് ഇന്നും അജയ്യയാണ് മാധുരി ദീക്ഷിത്.  കഥക് നൃത്തത്തില്‍ പ്രവീണ്യം നേടിയിട്ടുള്ള അവര്‍  ഹിന്ദി സിനിമയില്‍  പ്രത്യേക സ്ഥാനം ഉണ്ടാക്കുകയും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ആധിപത്യം നേടുകയും  ചെയ്തു.  നിരവധി ഹിറ്റ്  ചിത്രങ്ങള്‍ നല്‍കിയ അവര്‍ ഇന്നും ആരാധകരുടെ ക്രേസ് ആണ്. മൂന്നാം വയസുമുതല്‍  കഥക് പഠിക്കാൻ ആരംഭിച്ച മാധുരി ഏറ്റം വയസില്‍ അരങ്ങേറ്റവും നടത്തി.  പതിനേഴാം വയസിലാണ് മാധുരിയുടെ ആദ്യ ചിത്രം  ‘അബോധ്’ പുറത്തുവന്നത്.  എന്നാല്‍ ഈ സിനിമ അത്ര വിജയമായിരുന്നില്ല.  വീണ്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ നടത്തിയ തിരിച്ചു വരവ് അത്ഭുതാവഹമാണ്…  മേക്കപ്പില്ലാത്ത മാധുരിയുടെ ചിത്രം കാണാം

Leave A Reply

Your email address will not be published.