വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈഗര്‍ ആഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യത്തെ ഗാനത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ജൂലൈ 11നാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. ഗാനത്തിന്റെ പ്രോമോ ജൂലയ് എട്ടിന് റിലീസ് ചെയ്യും. നേരത്തെ കയ്യില്‍ ഒരു ചെണ്ട് റോസപ്പൂക്കള്‍ പിടിച്ച് പൂര്‍ണ നഗ്നനായി വിജയ് എത്തിയ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രം ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.
യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പുരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ നായിക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും.പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായി. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ചിത്രം. സമന്തയാണ് ചിത്രത്തില്‍ നായിക.