സിട്രോൺ സി3 സബ്-കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; വില 5.70 ലക്ഷം മുതൽ

0

5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില.ആറ് വേരിയന്റുകളിൽ സിട്രോൺ സി3 ലഭ്യമാണ്.ലൈവ്, ഫീൽ, ഫീൽ വൈബ് പാക്ക്, ഫീൽ ഡ്യുവൽ ടോൺ, ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്, ടർബോ ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നീ ആറ് വേരിയന്റുകളിലാണ് സിട്രോൺ സി3 ലഭ്യമാകുക.

സിട്രോൺ സി3 1.2P ലൈവ്: 5,70,500 രൂപ, സിട്രോൺ സി3 1.2P ഫീൽ: 6,62,500 രൂപ, സിട്രോൺ സി3 1.2P ഫീൽ വൈബ് പാക്ക്: 6,77,500 രൂപ, സിട്രോൺ C3 1.2P ഫീൽ ഡ്യുവൽ ടോൺ: 6,77,500 രൂപ, സിട്രോൺ C3 1.2P ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്: 6,92,500 രൂപ, സിട്രോൺ C3 1.2P : 8,05,500 രൂപ എന്നിങ്ങനെയാണ് വില.

മെയ്ഡ് ഇൻ ഇന്ത്യയുടെ ഭാ​ഗമായി 90 ശതമാനവും ഇന്ത്യൻ നിർമ്മിതമാണ് സിട്രോൺ സി3. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റിലാണ് സിട്രോൺ സി3 നിർമ്മിച്ചത്.എസ് യു വി എന്നതിനേക്കാൾ ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോൺ സി 3യെ കമ്പനി വിശേഷിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.