കോവിഡ്19’ ഒരു കള്ളക്കടത്തു സംഘമാണ്!; സ്വർണത്തിൽ ‘സിൻഡിക്കറ്റിന്റെ’ ചോരക്കളി

0

കള്ളക്കടത്തു സ്വർണവുമായി മുങ്ങുന്ന കാരിയർമാരെ തല്ലിക്കൊല്ലുന്നു. ചിലരെ ക്രൂരമർദനമേൽപിക്കുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ കണ്‍മുന്നിൽ വാർത്തകളിലായി നിറയുകയാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ‘സിൻഡിക്കറ്റിന്റെ’ തീരുമാനപ്രകാരമാണ് ഈ ക്രൂരതകളെന്നു കൂടി കേൾക്കുമ്പോൾ സ്വർണക്കടത്തുകഥ ഒരു മാഫിയ സിനിമയുടെ തലത്തിലേക്ക് ഉയരുകയാണ്. ഒറ്റ വ്യത്യാസം മാത്രം, ഇത് സിനിമയല്ല യഥാർഥ ജീവിതമാണ്. കോഴിക്കോട് സ്വദേശി ഇർഷാദിനാണ് ഏറ്റവുമൊടുവിൽ ജീവൻ നഷ്ടപ്പെട്ടത്. മലപ്പുറത്തും സമാനരീതിയിൽ ഒരാളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇർഷാദിനെ സ്വർണക്കടത്തു സംഘങ്ങൾക്കു പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജസീൽ, ദുബായിൽ സ്വർണക്കടത്തു സംഘത്തിന്റെ തടവിലാണെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. കണ്ണൂരിലേതടക്കമുള്ള ‘സ്വർണക്കടത്ത് പൊട്ടിക്കൽ’ സംഘങ്ങൾ വ്യാപകമായി കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതോടെയാണു കാരിയർമാരെ ക്രൂരമർദനത്തിനിരയാക്കുകയോ കൊന്നുകളയുകയോ ചെയ്യുന്ന രീതിയിലേക്കു സ്വർണക്കടത്തു സംഘങ്ങൾ മാറിയത്. ദുബായിൽ കഴിഞ്ഞവർഷം ചേർന്ന, സ്വർണ കള്ളക്കടത്തുകാരുടെ സിൻഡിക്കറ്റാണു പൊട്ടിക്കൽ സംഘങ്ങളെ ക്രൂരമായി തന്നെ നേരിടാൻ തീരുമാനിച്ചത്. പൊട്ടിക്കൽ സംഘങ്ങളുമായി ഒത്തുകളിക്കുന്ന കാരിയർമാരുടെ വിവരം പരസ്പരം കൈമാറുന്നതിനായി ‘കോവിഡ്19’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പും കള്ളക്കടത്തുകാരുണ്ടാക്കിയിരുന്നു. എന്താണു കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങള്‍ക്കിടയിൽ സംഭവിക്കുന്നത്? കള്ളക്കടത്തിൽ തന്നെ ചതിയുടെ പല തലങ്ങളാണ് തെളിയുന്നത്. ആരെ വിശ്വസിക്കുമെന്നറിയാതെ പരസ്പരം ചോരയൊലിപ്പിച്ച് കള്ളക്കടത്ത്–പൊട്ടിക്കൽ സംഘങ്ങൾ വിലസുമ്പോൾ ആരാണ് ഇതിനെല്ലാം പിന്നിൽ? എന്തുകൊണ്ടാണ് ക്വൊട്ടേഷൻ സംഘങ്ങളെപ്പോലും തടയാൻ കേരള പൊലീസിനു സാധിക്കാത്തത്? ആരാണ് ഇവരെ സഹായിക്കുന്നത്?

Leave A Reply

Your email address will not be published.