ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഇൻഡിപെൻഡൻസ് ഡേ സെയിലുകൾ

0

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നിരവധി ഓഫറുകളാണ് ഇപ്പോൾ നൽകുന്നത്. ആമസോണിന്റെ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലും ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ സായിലും ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. മൊബൈൽ ഫോണുകൾക്ക് നിരവധി ഓഫറുകളാണ് ഈ ഇ – കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഷയോമി 12 പ്രൊ മുതൽ  IQoo 9 5G ഫോണുകൾ വരെ ഉൾപ്പെടും. ചില ഫോണുകൾക്ക് 13000 രൂപ വരെയാണ് കിഴിവായി ലഭിക്കുന്നത്. മികച്ച ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ സമയമാണിത്.

ഷയോമി 12 പ്രൊ

ഷയോമി 12 പ്രൊ ഫോണുകൾ ആദ്യം 62,999 യ്ക്കാൻ പുറത്തിറക്കിയത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസെസ്സറോട് കൂടിയെത്തിയ ഫോണിന് 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമെറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമെറകൾ.  ഇപ്പോൾ 5000 രൂപ വിലക്കിഴിവിൽ ഫോൺ ആമസോണിൽ ലഭ്യമാണ്. കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി വാങ്ങുമ്പോൾ 13000 രൂപ വരെ കിഴിവ് ലഭിക്കും.

iQOO 9 5G

6.56  ഇഞ്ച്  5 അമോലെഡ്  ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്പ്‌സെറ്റാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.  സാംസങ് GN 5 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമെറ എന്നിവയാണ് ഫോണിൽ ഉള്ളത്.  42,990  രൂപയ്ക്ക് പുറത്തിറക്കിയ ഫോണുകൾ ഇപ്പോൾ ആമസോണിൽ 39,990 രൂപയ്ക്ക് ലഭ്യമാണ്.

വൺപ്ലസ്  നോർഡ് സിഇ 2

വൺപ്ലസ്  നോർഡ് സിഇ 2  ഫോണുകൾ 23,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. . 6.59 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. തന്നെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആണ്. ഫോൺ ഇപ്പോൾ ആമസോണിൽ 1500 രൂപ വില കിഴിവിൽ ലഭിക്കും.

Leave A Reply

Your email address will not be published.