ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു? സൂചന നൽകി താരം

0

ന്യൂയോർക്ക് : യുഎസ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ് താൻ ടെന്നീസിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നയെന്ന് സൂചന നൽകി താരം. ഫ്രഞ്ച് ഓപ്പൺ 2021ലെ ഗ്രാൻഡ് സ്ലാം ജയത്തിന് ശേഷം ആദ്യമായിട്ട് കഴിഞ്ഞ ദിവസം താരം ഒരു കിരീടം സ്വന്തമാക്കുന്നത്. നാഷ്ണൽ ബാങ്ക് ഓപ്പണിൽ മത്സരത്തിൽ നുറിയ പറിസ്സാസിനെ നേരിട്ടുള്ള സെറ്റിന് തകർത്താണ് യുഎസ് താരം തന്റെ ഒരു വർഷത്തിലേറയായി നീണ്ട് നിൽക്കുന്ന കിരീട വരൾച്ചയ്ക്ക് അവസാനം കുറിക്കുന്നത്. ജയത്തിന് ശേഷമാണ് താരം ടെന്നീസിൽ വിടവാങ്ങലിനെ കുറിച്ച് സൂചന നൽകുന്നത്.

“ഞാൻ ഒരിക്കലും വിരമിക്കൽ എന്ന വാക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് എനിക്ക് ഒരു പുതിയ വാക്ക് ആയി തോന്നുന്നില്ല. ഞാൻ ഇതിനെ ഒരു മാറ്റമായിട്ടാണ് ചിന്തിക്കുന്നത്. ഒരു വിഭാഗം വരുന്നവർക്ക് നിർദ്ദിഷ്ടവും പ്രധാനപ്പെട്ടതുമായ ആ പദത്തെ ഞാൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് ഞാൻ നോക്കി കാണാൻ ആഗ്രഹിക്കുന്നു” സെറീന വോഗ് മാഗസീനെഴുതി ലേഖനത്തിൽ പറയുന്നു.

ഒരുപക്ഷെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിവരിക്കാൻ പറ്റിയ ഏറ്റവും നല്ല വാക്ക് പരിണാമമെന്നാണ്. ഞാൻ ടെന്നീസിൽ നിന്ന് മാറി, എനിക്ക് പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് മാറുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ പുറത്താരോടും പറയാതെ സെറീന വെഞ്ചേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. അധികം താമസിയാതെ ഞാൻ ഒരു കുടുംബവും ആരംഭിച്ചു. എനിക്ക് ആ കുടുംബത്തെ വളർത്തണം” യുഎസ് ടെന്നീസ് താരം തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു.

23 തവണ ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തിമിട്ട താരമാണ് സെറീന. യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് താരം തന്റെ ലേഖനത്തിലൂടെ സൂചിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.