ഇത്രയും ഒത്തൊരുമയോടെ ജോലി തീർത്തതിൽ അഭിമാനമുണ്ട് ,ടോവിനോ തോമസ്

0

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് തല്ലുമാലക്കായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ദുബായിലുള്‍പ്പടെ ചിത്രത്തിന്റെ പ്രൊമോഷന്‍ വലിയ രീതിയിലാണ് നടന്നത്.  ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൈരളി ന്യൂസിന് നല്‍കിയ അഭമുഖത്തില്‍ സിനിമയുടെ ബഡ്ജറ്റിലല്ല തനിക്ക് അഭിമാനമുള്ളതെന്ന് പറയുകയാണ് ടൊവിനോ തോമസ്.

‘ ഇങ്ങനെ ഒരു സിനിമ സംഭവിക്കാന്‍ നിര്‍മാതാവിന്റെ സപ്പോര്‍ട്ട് വലുതാണ്. പക്ഷെ ഈ സിനിമക്ക് വേണ്ടി എല്ലാവരും എടുത്ത കഠിനാധ്വാനമാണ് എടുത്ത് പറയേണ്ടത്, അഭിമാനിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരും ഒരേ മനസോടെയാണ് ചിത്രത്തിന് വേണ്ടി ജോലി ചെയ്തത്,’ ടൊവിനോ പറയുന്നു.സിനിമയോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഡാന്‍സ് പഠിച്ചതെന്നും ടൊവിനൊ പറയുന്നുണ്ട്. ടൊവിനോ, ഷൈന്‍, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ്.ചിത്രത്തിന് ലഭിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിങ്- പപ്പെറ്റ് മീഡിയ.

Leave A Reply

Your email address will not be published.