സ്വാതന്ത്ര്യദിനത്തില്‍ അടിപൊളി ഓഫറുമായി ജിയോ

0

 ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന  അവസരത്തില്‍ തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില്‍ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ഇൻഡിപെൻഡീസ് ഡേ ഓഫർ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

ഈ ഓഫര്‍ സിനിമ ആസ്വദിക്കുന്നവര്‍ക്കും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും  ഏറെ പ്രയോജനപ്പെടും. റിലയൻസ് ജിയോയുടെ ഇൻഡിപെൻഡീസ് ഡേ ഓഫർ  2,999 രൂപയുടെ പ്രത്യേക പ്രീപെയ്ഡ് പ്ലാനാണ്. ജിയോ ഇൻഡിപെൻഡൻസ് ഡേ ഓഫർ മറ്റ് ഓഫറുകളില്‍ നിന്നും വ്യത്യസ്തമാണ്. ഈ പ്ലാന്‍ വഴി 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ,  പ്രതിദിനം 100 എസ്എംഎസ് എന്നിവയടക്കം നിരവധി സേവനങ്ങള്‍ ലഭിക്കും. ഇതുകൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്.

2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുന്ന അധിക  സേവനങ്ങള്‍ ഇവയാണ്…

75 ജിബി അധിക ഡാറ്റ
Disney + Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന്‍ 1 വർഷം
ജിയോ സെക്യൂരിറ്റി
ജിയോസിനിമ
ജിയോ ടിവി
ജിയോക്ലൗഡ്
അജിയോയില്‍ 750 രൂപ കിഴിവ്
NetMedsല്‍ 750 രൂപ കിഴിവ്
ഇക്സിഗോയിൽ 750 രൂപ കിഴിവ്

ഒരു വര്‍ഷം വാലിഡിറ്റിയുള്ള മറ്റ് നിരവധി  ഓഫറുകള്‍ റിലയന്‍സ് ജിയോ  അവതരിപ്പിക്കുന്നുണ്ട്. അതായത്,  2879 രൂപയുടെ  പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 365 ദിവസം നീളുന്ന നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.
2879 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അൺലിമിറ്റഡ് കോളുകൾ, 100 SMS പ്രതിദിനം,  ദിവസവും 2GB ഡാറ്റ,  ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.

336 ദിവസത്തേക്ക് വാലിഡിറ്റിയുള്ള 2545 രൂപയുടെ പ്ലാനും റിലയൻസ് ജിയോയിലുണ്ട്.
ഒരു വര്‍ഷം നീളുന്ന അൺലിമിറ്റഡ് കോള്‍ സൗകര്യം,  100 SMS പ്രതിദിനം,  പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ സേവനങ്ങള്‍ ഈ പ്ലാനിലൂടെ ലഭിക്കും.

Leave A Reply

Your email address will not be published.