വിരമിക്കാൻ 76 ദിവസം മാത്രം ബാക്കി നിൽക്കേ ജസ്റ്റിസ് യു.യു.ലളിത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചാർജ്എടുത്തു ,

0

ന്യു ഡൽഹി : ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യുയു ലളിത്) സുപ്രീം കോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി നിയമിച്ച. യു.യു ലളിതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചികൊണ്ടുള്ള  നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി. ഓഗസ്റ്റ് 26ന് സ്ഥാനമൊഴിയുന്ന സിജെഐ എൻവി രമണയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് യു.യു ലളിതിനെ നിയമിക്കുന്നത്. ഓഗസ്റ്റ് 27 രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലി കൊടുക്കും. നവംബർ എട്ടിന് വിരമിക്കുന്ന ജസ്റ്റിസ് ലളിതന്റെ സിജെഐ കാലാവധി 76 ദിവസം മാത്രമായിരിക്കും. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായധിപനായി ചുമതലയേറ്റെടുത്തത്.

കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു ജസ്റ്റിസ് എൻവി രമണയോട് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിർദേശിക്കുകയായിരുന്നു. ചിഫ് ജസ്റ്റിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ജസ്റ്റിസ് ലളിതനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ബാറിൽ നിന്നും നേരിട്ട് ജഡ്ജിയായി ചീഫ് ജെസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാകും ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.

മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു.യു ലളിത് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയായിരുന്നു. 2ജി അഴിമതി കേസിൽ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ലളിത്. തുടർന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായിരിക്കെ 2014ൽ ജസ്റ്റിസായി നിയമിതനാകുകയായിരുന്നു. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ച ബഞ്ചിൽ വിധിക്ക് അനുകൂലമായി വോട്ട ചെയ്ത ജഡ്ജിമാരിൽ ഒരാളായിരുന്നു യു.യു ലളിത്.

Leave A Reply

Your email address will not be published.